
വെള്ളനാട് :ഓട്ടോയിൽ ബസ് നിരക്ക് വാങ്ങി സവാരി നടത്തിയതിൽ വെള്ളനാട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ കഞ്ഞി വച്ച് പ്രതിഷേധിച്ചു.വെള്ളനാട് കമ്പനി മുക്ക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരാണ് ബസ് നിരക്കിൽ യാത്രക്കാരെ കയറ്റി സവാരി നടത്തുന്നത്.ഇതു പാടില്ലായെന്ന് പല തവണ സൂചിപ്പിച്ചെങ്കിലും അവഗണന ഉണ്ടായതോടെയാണ് ഓട്ടോ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തിയത്.
വെള്ളനാട് ടൗണിലെത്തി പരിധിയിൽ കവിഞ്ഞുള്ള യാത്രക്കാരെ ഓട്ടോയിൽ കയറ്റി സവാരി എടുത്ത ശേഷം,ബസ് നിരക്ക് വാങ്ങുന്നുവെന്നാണ് പരാതി.ബസ് നിരക്ക് കൊടുത്താൽ മതി എന്ന കാരണത്താൽ ഇവർക്ക് ആളെയും കിട്ടുന്നു. ഇതുമൂലം വെള്ളനാട് ടൗണിലെ ഓട്ടോ തൊഴിലാളികൾക്ക് സവാരി കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ് തൊഴിലാളികൾ കഞ്ഞി വച്ച് പ്രതിഷേധിച്ച് പണി മുടക്ക് നടത്തുകയും ആര്യനാട് പൊലീസിൽ പരാതി നൽകുകയും ചെയ്തത്.പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പൊലീസിന്റെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.