
ഗാന്ധിനഗർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി. നാല് അംഗങ്ങളാകും സമിതിയിലുണ്ടാവുക. സമിതി ഉടൻ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇൗ നീക്കം. നേരത്തേ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് സർക്കാരുകൾ അറിയിച്ചിരുന്നു
പൊതുജനങ്ങളിൽ നിന്ന് സമിതി അഭിപ്രായം തേടും. ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ നേരത്തെ പഠനത്തിനായി സമിതിയെ നിയോഗിച്ചിരുന്നു.