sankar

സാന്റൻഡർ: ലോക ജൂനിയ‌ർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ട‌ർ 19 വിഭാഗത്തിൽ ഇന്ത്യയുടെ ശങ്കർ മുത്തുസ്വാമി ഫൈനലിൽ കടന്നു. സെമിയിൽ തായ്ലൻഡിന്റെ പാനിച്ചിയാപോൻ തീരരസകൂലിനെ കീഴടക്കിയാണ് മുത്തുസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.