seol

സോൾ: ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഹാലോവിൻ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 151 ആയി. 150ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 19 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. പലർക്കും ശ്വാസതടസവും ഹൃദയാഘാതവും ഉണ്ടായെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

സോളിലെ ഇറ്റേവോൺ നഗരത്തിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒരു ലക്ഷത്തോളം പേർ ഹാലോവിൻ ആഘോഷം നടക്കുന്നയിടത്ത് തടിച്ചുകൂടിയിരുന്നു. കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം രാജ്യത്ത് ഇതാദ്യമായി മാസ്‌കില്ലാതെ പൊതുഇടങ്ങളിൽ ആഘോഷം അനുവദിച്ചതിനിടെയാണ് ദുരന്തമുണ്ടായത്.

#BREAKING: The number of injured has risen to over 100 in the Itaewon stampede in #Seoul, according to South Korean security authorities. #SouthKorea's President has ordered securing enough hospital beds for the injured.#SeoulStampede pic.twitter.com/C2pwz5JXXQ

— Media Warrior (@MediaWarriorY) October 29, 2022

മരണമടഞ്ഞവരിൽ പലരും ഹൃദയസ്‌തംഭനം കൊണ്ടോ ശ്വാസം മുട്ടിയോ ആണ് മരിച്ചത്. രക്ഷപെടാൻ ശ്രമിച്ച് പരിക്കേറ്റവരും ചികിത്സയിലുണ്ട്. സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചിരുന്നു. നിരവധി ജനങ്ങൾക്ക് കൃത്രിമ ശ്വാസം നൽകേണ്ടി വന്നു. അപകടമുണ്ടായ ഉടൻ പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ രക്ഷാപ്രവർത്തനത്തിനെത്തിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

충격주의)현재 이태원 압사 사망자 발생했다는듯 pic.twitter.com/ExGTyJQQN9

— 이것저것 소식들 (@feedforyou11) October 29, 2022