
തിരുവനന്തപുരം: സിക്കിം സ്വദേശിനി കോവളം ബീച്ച് റോഡിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. സിക്കിമിലെ യാങ് ടോക്ക് സ്വദേശിയായ വേദൻഷി കുമാരി (24) ആണ് മരിച്ചത്. സ്വകാര്യ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായിരുന്നു ഇവർ. ഇന്നലെ രാവിലെ ആറോടെ ഒപ്പം താമസിക്കുന്ന യുവതി വേദൻഷിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു.
വേദൻഷിയെ മുറിയിൽ കാണാത്തതിനെത്തുടർന്ന് തിരയുന്നതിനിടെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തറയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് യുവതി പറയുന്നു.
കോവളം പൊലീസ് സ്ഥലത്തെത്തി വീടും പരിസരവും പരിശോധിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തു.