kid

കൊച്ചുകുട്ടികളുടെ കുസൃതികൾ ആസ്വദിക്കാത്തവരായി ആരാണുള്ളത്. എന്നാൽ ചില കുസൃതികൾക്ക് നമ്മൾ വലിയ വില കൊടുക്കേണ്ടിവരും. അത്തരത്തിൽ ചൈനയിൽ നിന്നുള്ള ഒരു രണ്ട് വയസുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

അച്ഛന്റെ ലാപ്‌ടോപ്പ് സോപ്പ് വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. കുട്ടിയ്ക്ക് രണ്ട് അടി കൊടുക്കണം എന്ന് പറയാൻ വരട്ടെ, ഈ സംഭവത്തിൽ നിഷ്‌കളങ്കയായ കുഞ്ഞിനെ കുറ്റം പറയാൻ പറ്റില്ല. എന്തുകൊണ്ടാണെന്നല്ലേ?

യാഥാർത്ഥത്തിൽ അവൾ മാതാപിതാക്കളെ സഹായിക്കാനാണ് ശ്രമിച്ചത്. എങ്ങനെയെന്നല്ലേ? രാവിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ ലാപ്‌ടോപ്പിൽ നിറയെ ജങ്ക് ഫയലാണെന്നും ക്ലീൻ ചെയ്യണമെന്നും അച്ഛൻ അമ്മയോട് പറയുന്നത് രണ്ട് വയസുകാരി കേട്ടിരുന്നു. അങ്ങനെ ലാപ്‌ടോപ്പ് 'ക്ലീൻ'ചെയ്യാൻ നോക്കിയതാണ് അവൾ. കുളിമുറിയിലെ ശബ്ദം കേട്ട് അമ്മയെത്തിയപ്പോഴാണ് ലാപ്‌ടോപ്പ് സോപ്പ് വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. ഈ സമയം അച്ഛൻ ഉറക്കമായിരുന്നു. ഉടൻ ലാപ്‌ടോപ്പ് വെള്ളത്തിൽ നിന്ന് എടുത്തെങ്കിലും കേടായിരുന്നു.