vineeth

പുതിയ വീഡിയോയുമായി പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ടിക് ടോക് താരം വിനീത്. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ കേസിന്റെ കാര്യത്തിൽ തീരുമാനമാകുമെന്നും സത്യാവസ്ഥ നിങ്ങളിലെത്തുമെന്നാണ് യുവാവ് വീഡിയോയിൽ പറയുന്നു.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്നാണ് വിനീതിനെതിരെയുള്ള കേസ്. പരാതിക്കാരിയായ പ​ര​വൂ​ർ​ ​സ്വ​ദേ​ശി​യെ കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ലോ​ഡ്‌​ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പുതിയ വീഡിയോയിൽ വിനീത് പറയുന്നത്


മീശക്കാരനെന്നൊക്കെ പറഞ്ഞ് ഇടയ്ക്ക് ഭയങ്കര ട്രോൾ ഒക്കെ വന്നു. യൂട്യൂബിലൊക്കെ വൈറലായി. കുറേപ്പേർ പൈസയൊക്കെ ഉണ്ടാക്കി. അറുപത്തിയേഴ് ദിവസത്തെ ഇടവേള കഴിഞ്ഞ് പതിമൂന്നാം തീയതി പുറത്തിറങ്ങി. ദൈവം സഹായിച്ച് മീശ ഞാൻ തന്നെയങ്ങ് എടുത്തു. പതിനെട്ടാം തീയതിയാണ് മീശയെടുത്തത്. കഴിഞ്ഞ ദിവസം പഴയൊരു വീഡിയോ എടുത്ത് ഞാൻ ഒരു സ്‌റ്റോറി ഇട്ടു. ബെൻസിൽ നിന്ന് ഇറങ്ങുന്ന വീഡിയോയാണ് എടുത്തത്. അതുവച്ച് തന്നെ ഭയങ്കരമായ രീതിയിൽ ട്രോളും.

മീശയെടുക്കാൻ കാരണമെന്താണെന്ന് വച്ചാൽ, സത്യത്തിന് പുറമെ അസത്യം വലിച്ച് കാണിക്കുന്ന ജയിലിൽ നിന്ന് ഞാൻ പുറത്തിറങ്ങി. കവലയിൽ ഇറങ്ങുമ്പോഴൊക്കെ ഇത് പീഡന വീരനല്ലേന്ന് പലരും ചോദിക്കുന്നു. ഒരു കൊലയാളിയെപ്പോലും കോടതി ശിക്ഷിക്കുന്നതിന് കാലയളവ് ഉണ്ട്. അയാൾ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് തീരുമാനമാകാനാണ്. അതേപോലെ ഞാനും ജാമ്യത്തിൽ നിൽക്കുന്ന വ്യക്തിയാണ്.

എന്നെക്കുറിച്ച് ഒരുപാട് ട്രോളുകളും കാര്യങ്ങളും വരുന്നുണ്ട്. പ്രതികരിക്കാതിരിക്കുന്നത് എന്റെ ഭാഗത്ത് ഉണ്ടായ തെറ്റെന്ന് പറഞ്ഞാൽ, ഒരുപാട് കൂട്ടുകെട്ടുകൾക്ക് ഒന്നും പ്രതീക്ഷിക്കാതെ ഒരുപാട് കാര്യങ്ങൾ ചെയ്തുകൊടുത്തു. പലർക്കും. അങ്ങനെ ചെയ്തവരിൽ ഒരാളാണ്...

ഞാൻ എന്താണെന്ന് മനസിലാക്കുന്ന കുറച്ചുപേരുണ്ട്. സത്യം എനിക്ക് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരണം. അതിന് കോടതിയുടെ മുന്നിലുള്ള ഒരു വലയത്തിൽ ഞാൻ ഇപ്പോൾ നിൽക്കുകയാണ്. ഏതാനും ദിവസങ്ങൾക്കകം കേസ് തീരുമാനമാകും. ഞാൻ തെറ്റുകാരനാണെങ്കിൽ കോടതി തന്നെ വിധിക്കും.


പണം വാങ്ങി, സാമ്പത്തിക ഇടപാട് നടത്തി, നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തി എന്നൊക്കെയാണ് എല്ലാവരും പറയുന്നത്. ജയിലിൽ കിടക്കുമ്പോൾ എന്റെ വക്കീലാണ് ഇതൊക്കെ എന്നോട് പറഞ്ഞത്. ഇതൊക്കെ പൊലീസ് സ്റ്റേഷനിൽ നിന്ന് പത്രത്തിൽ കൊടുക്കുന്ന റിപ്പോർട്ടുകളാണ്. ഈ രീതിയിൽ ഒരു പരാതി പൊലീസ് സ്റ്റേഷനിൽ വന്നിട്ടില്ല. വിനീത് വിജയൻ വീട്ടമ്മയോട് മോശമായി പെരുമാറിയെന്നും നഗ്നചിത്രങ്ങൾ പകർത്തിയെന്നും പറഞ്ഞ് കേസ് വന്നു.

എന്റെ അറിവിൽ ഞാൻ സ്‌നേഹിച്ചിരുന്ന, അതായത് എന്നെ അടിച്ചമർത്തപ്പെട്ട കേസിനോട് അനുബന്ധിച്ച് വന്നതാണ് ഇത്. അല്ലാതെ വേറെ കേസൊന്നുമില്ല. റീൽസൊക്കെ ചെയ്ത് നല്ലരീതിയിൽ വളർന്നുവരുന്ന ഒരു ടിക്ടോക്കർ ആയിരുന്നു. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ സത്യാവസ്ഥ നിങ്ങളിലെത്തും.