sugar

പഞ്ചസാരയെ വെളുത്ത വിഷം എന്ന പേരിലാണ് പ്രകൃതിയോട് ഇണങ്ങുന്ന ഭക്ഷണം കഴിക്കണമെന്ന് വാദിക്കുന്നവർ വിശേഷിപ്പിക്കുന്നത്. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കരയോ, ഇതിന് സമാനമായ മറ്റ് സാധനങ്ങളോ ഉപയോഗിക്കുന്നവരും ഉണ്ട്. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വീക്കം, ശരീരഭാരം, പ്രമേഹം, ഫാറ്റി ലിവർ തുടങ്ങിയ അസുഖങ്ങൾക്ക് ഇടവരുത്താം. ഇതിനാൽ ചായയിലും പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നവരുണ്ട്. മധുര പലഹാരങ്ങളിൽ പണ്ട് കാലം തൊട്ടേ ശർക്കര ഉപയോഗിച്ചു വരുന്നു.

View this post on Instagram

A post shared by Rujuta Diwekar (@rujuta.diwekar)

എന്നാൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് കൊണ്ട് പറയത്തക്ക വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്. സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ വിശദീകരിക്കുന്നത് പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ആളുകളെ ആരോഗ്യകരമാക്കില്ലെന്നാണ്. എല്ലായ്‌പ്പോഴും പഞ്ചസാരയും ശർക്കരയും ഉപയോഗിക്കരുത്. പ്രത്യേക സീസണുകളിൽ ഇവ മാറ്റി ഉപയോഗിക്കുന്നതാണ് ഉത്തമം. ശൈത്യകാലത്ത് ശർക്കര കൂടുതൽ ഉപയോഗിക്കണം, എന്നാൽ വേനൽക്കാലം ശർക്കരയെക്കാളും പഞ്ചസാര ഉപയോഗിക്കുന്നതാണ് നല്ലത്. ഈ സമയങ്ങളിൽ ഇവ രണ്ടും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന മധുര പലഹാരങ്ങളും ഉപയോഗിക്കാം.