ഇന്ദ്രൻസ്, മനോജ് കെ ജയൻ, സായ്‌കുമാർ, ലെന,തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ലൂയിസ്. നവംബർ നാലിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സ്മിനു സിജോയും അൽസാബിത്തും സിനിമയിൽ വേഷമിടുന്നുണ്ട്. ഇരുവരും കൗമുദി മൂവീസിലൂടെ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

sminu

ഇന്ദ്രൻസാണ് സിനിമയിൽ ലൂയിസായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് സ്മിനു എത്തുന്നത്. സുബിൻ എന്ന കഥാപാത്രത്തെയാണ് അൽസാബിത്ത് അവതരിപ്പിക്കുന്നത്.

താൻ 'കെട്ടിയോളാണെന്റെ മാലാഖ' എന്ന ചിത്രം ഉപേക്ഷിച്ചുപോകാൻ നിന്നതാണെന്ന് നടി പറയുന്നു. 'ആങ്ങളയെ വല്ലാതെ സ്‌നേഹിക്കുന്ന ചേച്ചിയുണ്ടല്ലോ. അത്തരമൊരു ചേച്ചിയെയാണ് അവർക്ക് വേണ്ടത്. ആക്ഷൻ പറഞ്ഞുകഴിയുമ്പോൾ അത് ഞാൻ തന്നെയായി മാറുകയാണ്. പതിനെട്ട് ടേക്കോ മറ്റോ എടുത്തു. അതിനകത്തൊരു കുട്ടിയുണ്ട്, അവനുൾപ്പടെ എന്താ ഇവർ കാണിക്കുന്നതെന്ന ഭാവത്തിലായിരുന്നു.

എല്ലാവരുടെയും മുഖത്ത് ഇറിട്ടേഷൻ. എന്റെ മോൾ ഉൾപ്പടെ ചിരിക്കാൻ തുടങ്ങി. എനിക്ക് കോംപ്ലക്സ് അടിച്ചു. സങ്കടായിപ്പോയി, ശരിക്ക് കരഞ്ഞു. മോനെ വേറെ ആരെയെങ്കിലും വച്ച് ചെയ്‌തോ ഞാൻ പോകുവാ എന്ന് അവരോട് പറഞ്ഞു. ചേച്ചിക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് അത് ചേച്ചി ചെയ് എന്ന് പറഞ്ഞു. ആ ഒരു ധൈര്യത്തിലങ്ങ് ചെയ്തു.'

പ്രീസ്റ്റ് എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവച്ചു. 'മമ്മൂക്കയുടെ കൂടെ അഭിനയിക്കുവല്ലേ, പേടിച്ച് പേടിച്ചാ നിൽക്കുന്നത്. ജഗദീഷേട്ടനോടും പിഷാരടിയോടൊക്കെ എനിക്ക് പേടിയാന്ന് പറഞ്ഞു. അങ്ങനെ ഫസ്റ്റ് ഡയലോഗ് പറഞ്ഞു. മമ്മൂക്ക ഒരു ഫോട്ടോയിൽ നോക്കിനിൽക്കുന്ന സീനാണ്. കട്ട് പറഞ്ഞുകഴിഞ്ഞപ്പോൾ തിരിഞ്ഞുനിന്ന് നന്നായിട്ട് പെർഫോം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് മമ്മൂക്ക പറഞ്ഞതാണ് എന്റെ അഹങ്കാരം. ഫസ്റ്റ് സീനിൽ തന്നെ മമ്മൂക്ക ഇങ്ങനെ പറയുക എന്ന് പറഞ്ഞാലെ, പിന്നെയൊരു ധൈര്യമായിരുന്നു. ആ വിറയലങ്ങ് മാറി. കെട്ടിയോളാണെന്റെ മാലാഖ കണ്ടെന്നും നന്നായിട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് തന്നെ മമ്മൂക്ക പറഞ്ഞു. നല്ലത് പറയുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുകയാണ്.'- നടി പറഞ്ഞു.