സമകാലിക സംഭവങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഫാമിലി എന്റർടെയിനറാണ് തിങ്കളാഴ്ച നിശ്ചയം. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരമടക്കം ഈ കുഞ്ഞുചിത്രത്തെ തേടിയെത്തിയിരുന്നു.

senna-hegde

തിങ്കളാഴ്ച നിശ്ചയം അണിയിച്ചൊരുക്കിയ സെന്ന ഹെഗ്‌ഡെ കൗമുദി മൂവീസിലൂടെ തന്റെ പുത്തൻ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. തിങ്കളാഴ്ച നിശ്ചയത്തിലെ ഒരു താരത്തിനും സ്‌ക്രിപ്റ്റ് അറിയില്ലായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

സെന്ന ഹെഗ്‌ഡെയുടെ '1744 വൈറ്റ് ആൾട്ടോ' എന്ന ചിത്രത്തിലെ റാപ്പ് ​ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതൊരു ക്രൈം കോമഡി ചിത്രമാണെന്നാണ് സംവിധായകൻ പറയുന്നത്. ഈ സിനിമയും തിങ്കളാഴ്ച നിശ്ചയവും തമ്മിൽ യാതൊരു സാമ്യവുമില്ലെന്നും ഹെഗ്‌ഡെ വ്യക്തമാക്കി.

മമ്മൂട്ടിയ്‌ക്കൊപ്പമോ മോഹൻലാലിനൊപ്പമോ പടം പ്രതീക്ഷിക്കാമോയെന്നും അവതാരകന്റെ ചോദ്യത്തിനോടും അദ്ദേഹം പ്രതികരിച്ചു. 'അവർ ലെജന്റ്സാണ്. ഒരു അവസരം വന്നാൽ തീർച്ചയായും ചെയ്യും. അതൊരു സ്വപ്ന സാക്ഷാത്കാരമായിരിക്കും.'- അദ്ദേഹം പറഞ്ഞു.