
23-ാം പിറന്നാൾ ആഘോഷിച്ച് പ്രിയ വാര്യർ.പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സർജാനോ ഖാലിദ്,. റംസാൻ, ജോർജ് കോര, ഗോപിക രമേശ് തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ആണ് വീഡിയോ പങ്കുവച്ചത്. ഒരു അഡാർ ലൗ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ. അതേസമയം രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്സ് ആണ് പ്രിയ നായികയായി എത്തുന്ന പുതിയ ചിത്രം. കോളേജ് പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സർജാനോ ഖാലിദ് ആണ് നായകൻ.