gold

കൊച്ചി: ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത തരത്തിൽ സ്വർണക്കടത്ത് നടത്തി പാലക്കാട് സ്വദേശി. തന്റെ പാന്റിലെ സിബ്ബിനോട് ചേർ‌ന്ന് ഒരു പാളി തുന്നിച്ചേർ‌ത്ത് ഇതിനുള‌ളിലാണ് സ്വർണം കടത്തിയത്. പാലക്കാട് സ്വദേശി മുഹമ്മദാണ് ഇത്തരത്തിൽ ഇതുവരെ ആരും ചെയ്യാത്തത്ര ബുദ്ധി സ്വർണക്കടത്തിൽ പരീക്ഷിച്ചത്. 47 ഗ്രാം സ്വർണമാണ് ഇങ്ങനെ കടത്തിക്കൊണ്ടുവന്നത്. ദുബായിൽ നിന്നാണ് നെടുമ്പാശേരിയിലേക്ക് മുഹമ്മദ് എത്തിയത്.

കസ്‌റ്റംസിന് നേരത്തെ ലഭിച്ച വിവരമനുസരിച്ചാണ് ഇയാളെ വിശദമായി പരിശോധിച്ചത്. ഇതോടെയാണ് സിബ്ബിന് പിന്നിലായി സ്വർണം കടത്തിക്കൊണ്ടുവന്നത് കണ്ടെത്തിയത്.