
കൊച്ചി: എയർഇന്ത്യ എക്‌സ്‌പ്രസ് വിജയവാഡയിൽ നിന്ന് ഷാർജയിലേക്ക് നേരിട്ടുള്ള ആദ്യ സർവീസിന് തുടക്കമിടുന്നു. ഇന്ന് വൈകിട്ട് 6.35നാണ് കന്നിപ്പറക്കൽ. 13,669 രൂപയാണ് ടിക്കറ്റ് നിരക്ക്. ഷാർജയിൽ നിന്ന് തിരികെപ്പറക്കുമ്പോൾ നിരക്ക് 339 ദിർഹം.
വിജയവാഡയിലേക്കും തിരിച്ചും അന്താരാഷ്‌ട്ര സർവീസുകളുള്ള ഏക വിമാനക്കമ്പനി എയർഇന്ത്യ എക്‌സ്‌പ്രസാണ്. മസ്‌കറ്റിലേക്കും കുവൈറ്റിലേക്കും വിജയവാഡയിൽ നിന്ന് കമ്പനിക്ക് സർവീസുകളുണ്ട്.