blast

മൊഗാഡീഷു : കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്തുണ്ടായ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു. 300ഓളം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരും. ശനിയാഴ്ചയായിരുന്നു സംഭവമെന്ന് രാജ്യത്തെ പ്രസിഡന്റ് ഹസൻ ഷെയ്‌ഖ് മുഹമ്മദ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരാവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും പ്രാദേശിക ഭീകരസംഘടനയായ അൽ ഷബാബ് ആണ് പിന്നിലെന്ന് കരുതുന്നു. 2017ൽ ഇതേ സ്ഥലത്ത് ഇതേ മാസമുണ്ടായ ബോംബാക്രമണത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.