mamata

കൊൽക്കത്ത: രാജ്യത്തെ ജനാധിപത്യ സംവിധാനം വെല്ലുവിളികൾ നേരിടുന്നതായി ആശങ്ക പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ജനാധിപത്യത്തിന്റെയും ഫെഡറൽ ഘടനയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് മമത ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ രീതി തുടർന്നാൽ രാജ്യം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന മുന്നറിയിപ്പും മമത നൽകി. കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ജുറിഡിക്കൽ സയൻസസിന്റെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവ‌‌ർ. സർവകലാശാലാ ചാൻസലർ കൂടിയായ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ സാന്നിദ്ധ്യത്തിലാണ് മമത ആശങ്കകൾ പ്രകടിപ്പിച്ചത്. നീതിന്യായ സംവിധാനങ്ങൾ ജനങ്ങളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കണം. എല്ലാ ജനാധിപത്യ അധികാരവും സമൂഹത്തിലെ ഒരു വിഭാഗം പിടിച്ചെടുക്കുകയാണ്.എവിടെയാണ് ജനാധിപത്യം. ദയവായി ജനാധിപത്യത്തെ രക്ഷിക്കൂ.മമത പറഞ്ഞു.