paisthan

ബ്രിസ്ബേൺ: നെതർലൻഡ്സിനെ 6 വിക്കറ്റിന് കീഴടക്കി സൂപ്പർ 12 റൗണ്ടിൽ ആദ്യ ജയം നേടി സെമി പ്രതീക്ഷകൾ നേരിയ തോതിലെങ്കിലും നിലനിറുത്തി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 13.5 ഓവറിൽ വജയലക്ഷ്യത്തിലെത്തി (95/4)​. മൂന്നാം തോൽവിയോടെ നെതർലൻഡ്സ് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് നിരയിൽ അക്കെർമാനും (27)​,​ ക്യാപ്ടൻ സ്കോട്ട് എഡ്വാർഡ്സിനും (15)​ മാത്രമേ രണ്ടക്കം കാണാനായുള്ളൂ. ഹാരീസ് റൗഫിന്റെ ബൗൺസർ മുഖത്തുകൊണ്ട് കണ്ണിന് താഴെ പരിക്കേറ്റ ബാസ് ഡെ ലീഡ് (6)​ റിട്ടയേർഡ് ഹർട്ടായി. പാകിസ്ഥാനായി ഷദാബ് ഖാൻ മൂന്നും മൊഹമ്മദ് വാസിം രണ്ട് വിക്കറ്റും വീഴ്ത്തി.

മുഹമ്മദ് റിസ്‌വാനാണ് (39 പന്തിൽ 49)​ പാകിസ്ഥാന്റെ ചേസിംഗ് അനായാസമാക്കിയത്. ഫകർ സമാൻ 20 റൺസെടുത്തു.ഗ്ലോവർ രണ്ട് വിക്കറ്റ് വീഴ്ത്തി.