
കൊൽക്കത്ത : സയ്യദ്മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ സൗരാഷ്ട്രയ്ക്കെതിരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കേരളം 9 റൺസിന്റെ തോൽവി വഴങ്ങി. ആദ്യം ബാറ്ര് ചെയ്ത സൗരാഷ്ട്ര 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളത്തിന് 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കേരളത്തിനായി ക്യാപ്ടൻ സഞ്ജു സാംസണും (38 പന്തിൽ 59), സച്ചിൻ ബേബിയും (പുറത്താകാതെ 47 പന്തിൽ 64) അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും 98 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പ്രേരക് മങ്കാദ് രണ്ട് വിക്കറ്ര് വീഴ്ത്തി. നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ഷെൽഡൺ ജാക്സണാണ് (44 പന്തിൽ 64) സൗരാഷ്ട്രയെ മികച്ച സ്കോറിൽ എത്തിച്ചത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.