
സിനിമകളും താരങ്ങളും ബ്രാൻഡുകളും ചെറിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിപ്പോലും ബഹിഷ്കരിക്കപ്പെടുന്നത് ഇപ്പോൾ പതിവാണ്. 'ലിഗർ' എന്ന ബോളിവുഡ് ചിത്രം സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണ ഭീഷണി നേരിട്ടത് ചിത്രത്തിലെ നായകൻ പ്രചാരണ പരിപാടിയ്ക്കിടയിൽ മുന്നിലുള്ള മേശയ്ക്ക് മുകളിൽ കാൽ കയറ്റി വെച്ചു എന്നുള്ള കാരണം പറഞ്ഞായിരുന്നു. ഇത്തരത്തിൽ പലപ്പോഴും ബാലിശമായതും യാതൊരു പ്രസക്തിയുമില്ലാത്ത കാരണങ്ങൾ കൊണ്ട് 'ബോയ്കോട്ട്' ആഹ്വാനം സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കാറുണ്ട്. അത്തരത്തിൽ പുതിയ ബഹിഷ്കരണാഹ്വാനത്തിന്റെ ഇരയായി തീർന്നിരിക്കുന്നത് ചോക്ളേറ്റ് ഉത്പന്നങ്ങളിലൂടെ ഇന്ത്യക്കാർക്ക് പ്രിയങ്കരമായ ബ്രാൻഡായ 'കാഡ്ബറി' ആണ്.
ഹൈന്ദവ വിശ്വസങ്ങളെ ഹനിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നു എന്ന പേരിലാണ് കാഡ്ബറിയ്ക്ക് നേരെ ട്വിറ്റർ അടക്കമുള്ല സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ പ്രതിഷേധമുയരുന്നത്. ബീഫിൽ നിന്നും ഉത്പാദിപ്പിക്കുന്ന 'ജെലാറ്റിനാണ്' കാഡ്ബറി അവരുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്നത് എന്നാണ് ബഹിഷ്കരണം ആവശ്യപ്പെടുന്നവരുടെ ആരോപണം. ഇതിനെ പിൻതാങ്ങാനായി കാഡ്ബറിയുടേത് എന്ന രീതിയിൽ ഒരു വെബ്ബ് സ്ക്രീൻ ഷോട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് കാഡ്ബറിയുടെ ഓസ്ട്രേലിയയിൽ നിന്നുള്ള പഴയ വെബ്ബ് പേജിന്റേതാണെന്നാണ് വിവരം.
ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതിനാൽ ഇന്ത്യക്കാർ കാഡ്ബറി ഉപയോഗിക്കുന്നത് നിർത്തണമെന്നും പകരം ഇന്ത്യൻ മധുര പലഹാരങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നുമാണ് സോഷ്യൽ മീഡിയ വഴി വലിയ തോതിൽ പ്രചരണം നടക്കുന്നത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന കാഡ്ബറി ഉൽപ്പന്നങ്ങളിൽ പച്ച നിറത്തിലുള്ള മുദ്ര കാണുവാൻ സാധിക്കും. 100 ശതാനം വെജിറ്റേറിയൻ ഉത്പന്നങ്ങൾക്കാണ് സാധാരണയായി ഈ മുദ്രണം നൽകാറുള്ളത്.
Aaj boycott gang chocolate ko boycott kar raha hai 😂
— Dhruv Rathee (@dhruv_rathee) October 30, 2022
Aise hi chalte raha toh kal ko sabun, toilet paper, kache baniyan ka bhi number aa sakta hai
Please Buy Indian Sweets,
— Priya Chauhan (@Chauhan_LPriya) October 30, 2022
Indian Sweets are made from Desi Cow milk , So when you buy indian sweets , you save our Gaumata, you save our culture।#boycottcadbury pic.twitter.com/yQGtRrQCck
Its Trending On Top . #BoycottCadbury pic.twitter.com/IXaBhXVXNO
— Dr. Prachi Sadhvi (@Sadhvi_prachi) October 30, 2022