
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചുവെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറഞ്ഞു. കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടു തന്നെയാണ് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയതെന്നും വാർത്താസമ്മേളനത്തിൽ അജിത് കുമാർ വിശദീകരിച്ചു.
ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഫെബ്രുവരിയിൽ ഇരുവരും പിണങ്ങി. ആ മാസം തന്നെയായിരുന്നു ഗ്രീഷ്മയുടെ വിവാഹ നിശ്ചയവും. അതിന് ശേഷവും ഇരുവരും തമ്മിൽ ബന്ധം തുടർന്നു. അതിനിടെ ബന്ധത്തിൽ വീണ്ടും വിള്ളൽ ഉണ്ടായി. ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തതെന്നും അജിത്കുമാർ പറഞ്ഞു. ഷാരോമിനെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ അവരുടെ വീ്ട്ടിൽ ഉണ്ടായിരുന്ന കീടനാശിന് കലർത്തി നൽകുകയായിരുന്നു. ഷാരോൺ അവിടെവച്ച് തന്നെ ഛർദ്ദിച്ചു. പിന്നീട് വീട്ടിൽ നിന്ന് ഷാരോൺ പോയി. എന്താണ് ഷാരോണിന് കോടുത്തുതതെന്ന് സഹോദരൻ ആവർത്തിച്ചു ചോദിച്ചിട്ടും ഷാരോൺ പറഞ്ഞില്ല. ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് ഗ്രീഷ്മ ജാതകദോഷകഥ പറഞ്ഞത്. എന്നിട്ടും ഒഴിഞ്ഞുപോകാൻ ഷാരോൺ കൂട്ടാക്കിയില്ല, തുടർന്നാണ് ഗ്രീഷ്മ കൊലപാതകംആസൂത്രണം ചെയ്തത്.
.ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.പള്ളിയിൽ പോയി സിന്ദൂരം തൊട്ടെങ്കിൽ വിവാഹം കഴിഞ്ഞതായി ഗ്രീഷ്മയുടെ മൊഴിയിൽ ഇല്ലെന്നും അജിത് കുമാർ പറയുന്നു