somalia-terrorist-attack

മൊഗാദിഷു: സൊമാലിയയിൽ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി വിവരം. തലസ്ഥാന നഗരമായ 'മെഗാദിഷുവിൽ' ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ മുന്നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ മാദ്ധ്യമ പ്രവർത്തകരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്. തലസ്ഥാന നഗരിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യം വെച്ചുണ്ടായ സ്ഫോടനത്തിന്റ വിവരം പ്രസിഡന്റ് 'ഹസൻ ഷയ്ഖ് മുഹമ്മദമാണ്' ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധം ഉന്നയിച്ച അദ്ദേഹം 'അൽ ഷബാബ്' തീവ്രവാദ ഗ്രൂപ്പാണ് സ്ഫോടനം നടത്തിയത് എന്ന് വ്യക്തമാക്കി. യുദ്ധത്തിൽ സർക്കാർ സേനയോട് പരാജയപ്പെട്ടിട്ടും തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് എന്ന് പുറം ലോകത്തെ അറിയിക്കാനായുള്ള സന്ദേശമായാണ് തീവ്രവാദ സംഘടന സ്ഫോടനം നടത്തിയതെന്ന് പ്രസിഡന്റ് ആരോപിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ മെഗാദിഷുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തീവ്രവാദ സംഘടനകളുടെ ഉന്മൂലനത്തിനായി സൈനിക നടപടി സ്വീകരിക്കുന്ന നിലപാടിലാണ് സൊമാലിയൻ പ്രസിഡന്റ്.