
വലിയ വീടും പറമ്പും ഒക്കെയുണ്ടെങ്കിലും സമാധാനമില്ല എന്ന് പലരും പറയാറുണ്ട്. സമാധാനവും സമ്പത്തുമെല്ലാം വീട്ടിൽ ഉണ്ടാകണമെങ്കിൽ ജ്യോതിഷ ശാസ്‌ത്രമനുസരിക്കുന്ന ഏതൊരാളും ചില കാര്യങ്ങൾ പാലിക്കണം. ധനാഗമനത്തിന് ഐശ്വര്യം ചോരുന്ന തരത്തിൽ ഒന്നും ചെയ്യരുത്. വീട്ടിനുളളിൽ വളർത്തുന്ന ചെടികളിൽ പോലും ഇക്കാര്യം ശ്രദ്ധിക്കണം. മുളളുളള കളളിമുൾ ചെടികളോ വിഷസ്വഭാവമുളളതോ ആയത് പാടില്ല. ഇത് പ്രധാനമായും വീട്ടിലെ അംഗങ്ങൾക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കും ഒപ്പം സമ്പത്ത് ഒഴിഞ്ഞുപോകാനും ഇടയാക്കും.
മാത്രമല്ല വീട്ടിലെ മുറികളോട് ചേർന്നുളള കക്കൂസ്, കുളിമുറി എന്നിവയുടെ വാതിൽ തുറന്നിടരുത്. ഇത് ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കും ഒപ്പം സാമ്പത്തിക നിലയെയും ദോഷകരമായി ബാധിച്ചേക്കാം. അതുപോലെ മറ്റൊന്നാണ് ചൂല്. വീട്ടിലായാലും എവിടെയായാലും ആളുകൾ കാണുന്ന തരത്തിലല്ലാതെ മറച്ചുപിടിക്കേണ്ട ഒന്നാണ് ചൂല്.
പൂജാമുറി വീട്ടിൽ നിർമ്മിക്കാൻ പറ്റിയ ഭാഗം വടക്കുകിഴക്കേ മൂലയാണ്. ഈ ഭാഗം വൃത്തിയോടെയും ശുദ്ധിയോടെയും സൂക്ഷിക്കുന്നത് ധനലാഭമുണ്ടാക്കുമെന്നും ജ്യോതിഷശാസ്‌ത്രത്തിൽ ഒരു വിശ്വാസമുണ്ട്.