
ഇടുക്കി: മൂന്നാറിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പി. വേലുസ്വാമി (56), എൻ. മുകേഷ് (19) എന്നിവരെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാംക്ലാസിൽ പഠിക്കുന്ന കുട്ടിയെ വയറുവേദന കാരണം ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തുവന്നത്. മാതാപിതാക്കളുടെ നേതൃത്വത്തിൽ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
എസ്.എച്ച്.ഒ എസ്. ശിവലാലിന്റെ നേതൃത്വത്തിൽ എസ്.ഐ തമ്പിരാജ്, എ.എസ്.ഐമാരായ ബിജു ഇമ്മാനുവേൽ, ഹാജിറ, സി.പിഒമാരായ രാജേഷ്, ജിൻസ്, അനീഷ്. അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.