police

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു. കുറ്റിക്കാട്ടൂർ പൈങ്ങാട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനാണ് മർദനമേറ്റത്. യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡ‌ിയിലെടുത്തു.ഇർഷാദുലിനെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.