
തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയനാണ് നടനാണ് ബബ് ലു പൃഥ്വിരാജ്. 57 കാരനായ പൃഥ്വിരാജിന്റെ വിവാഹവാർത്ത വലിയ ചർച്ചയാവുന്നു. 25 കാരിയായ ശീതൾ എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വെളിപ്പെടുത്തലിനെതിരെയാണ് വി മർശനങ്ങൾ.
എന്നാൽ തന്റെ വ്യക്തിപരമായ കാര്യമാണെന്നും വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നുമാണ് താരത്തിന്റെ പ്രതികരണം.താൻ വിവാഹ മോചിതനാണെന്നും തനിക്ക് പ്രായം കൂടുതലാണെന്നും ശീതളിന് അറിയാം. അവർക്കോ അവരുടെ മാതാപിതാക്കൾക്കോ അതിൽ എതിർപ്പില്ല. മറ്റുള്ളവരുടെ വിമർശനങ്ങളെ എന്തിന് ഭയക്കണം - പൃഥ്വിരാജ് ചോദിക്കുന്നു.അവൾ എല്ലായ്പ്പോഴും എനിക്കൊപ്പം എന്ന കുറിപ്പോടെശീതളിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.
1994 ലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധം ആറു വർഷങ്ങൾക്ക് മുൻപാണ് അവസാനിച്ചത് . വിവിധഭാഷകളിൽ അഭിനയിച്ച ബബ്ലൂ പൃഥ്വിരാജ് മലയാളത്തിൽ മലയത്തിപ്പെണ്ണ് , വാസവദത്ത, ലൈല ഓ ലൈ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.