greeshma

സൈനികനെ വിവാഹം കഴിച്ച് സുഖ ജീവിതം നയിക്കാൻ വേണ്ടി കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടേതെന്ന് പറയപ്പെടുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് നിറയെ പരിശുദ്ധപ്രണയത്തെക്കുറിച്ചുള്ള പോസ്റ്റുകൾ. 'ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ പതറാതെ പാതിവഴിയിൽ ഉപേക്ഷിക്കാതെ തൻപാതിയെ എന്നെന്നും ഒരേ സ്‌നേഹത്തോടെ തന്നോട് ചേർത്തുപിടിക്കുന്ന ഒരു കൂട്ട് ഒരു ജന്മത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്.' എന്നാണ് യുവതിയുടെ ഒരു പോസ്റ്റിൽ പറയുന്നത്.

ഇന്നലെ വൈകിട്ടാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഇതിനുപിന്നാലെ ഈ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകൾക്ക് താഴെ പച്ചത്തെറിയാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ഇത് യുവതിയുടെ ഒറിജിനൽ അക്കൗണ്ട് തന്നെയാണോയെന്ന് വ്യക്തമല്ല. ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾക്കടിയിൽ ഗ്രീഷ്‌മയ്‌ക്കെതിരെയുള്ള ട്രോളുകളും കമന്റുകളായി വരുന്നുണ്ട്.

troll

'വിശ്വസ്ത പ്രണയത്തിന് ഗ്രീഷ്മ കഷായം, പാറശാല', 'കഷായം ഗ്രീഷ്മ, സൈനയിഡ് ജോളി, നരബലി ലൈല, ഈ പ്രാവശ്യത്തെ വനിതാ രത്നങ്ങൾ', 'ചേട്ടാ എന്റെ ചക്കരയല്ലേ, ഈ കഷായം കുടിയ്‌ക്കേട്ട' തുടങ്ങി നിരവധി ട്രോളുകളാണ് ഗ്രീഷ്മയുടെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്.

troll