high-court

കൊച്ചി: പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അഭിഭാഷകരെ പൊലീസ് പ്രതിചേർത്തതിൽ പ്രതിഷേധം. അഭിഭാഷകർ ഹൈക്കോടതി ബഹിഷ്‌കരിച്ചു. ഇതോടെ കോടതി നടപടികൾ തടസപ്പെട്ടു.

കോടതി ചേർന്ന സമയത്ത് അഭിഭാഷർ ഹാജരാകാത്തതിനെത്തുടർന്ന് പരിഗണിക്കേണ്ട കേസുകൾ മാറ്റിവയ്ക്കുകയാണ്. അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുചേർത്താണ് അഭിഭാഷകർ ഹൈക്കോടതി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.

യുവതിയെ മർദിച്ചെന്ന പരാതിയിൽ എൽദോസ് കുന്നപ്പിള്ളിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നും ഇതിനിടെ എൽദോസ് മർദ്ദിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു.