mm

ലോകകപ്പ് പടിവാതിൽ എത്തി നിൽക്കെ കേരളത്തിന്റെ ഫുട് ബാൾ സ് നേഹവുമായി ആവേശമുണർത്താൻ നടൻ മോഹൻലാലിന്റെ സംഗീത ആൽബം. മോഹൻലാൽ പാടി അഭിനയിച്ച നാല് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിലൂടെ മലപ്പുറത്തിന്റെ ഫുട്ബാൾ ചരിത്രമാണ് പറയുന്നത്. മലപ്പുറത്തുകാരുടെ ഫുട്ബാൾ പ്രേമത്തിന് നൽകുന്ന ആദരമാണ് ഗാനം എന്ന് ലോക കപ്പിന്റെ വേദിയായ ദോഹയിൽ ആൽബം പ്രകാശനം ചെയ്ത് മോഹൻലാൽ പറഞ്ഞു.സമയം ഇവിടെ നിശ്ചലമാവുകയാണ് ലോകകപ്പ് തുടങ്ങുമ്പോൾ എന്ന മോഹൻ ലാലിന്റെ സംഭാഷണത്തോടെയാണ് ആൽബം അവസാനിക്കുന്നത്. മലയാളത്തിലെ ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സബ് ടൈറ്റിലുകളും ഉണ്ട്. സംവിധാന അരങ്ങേറ്റമായ ബറോസിന്റെ ടൈറ്റിൽ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററായിരുന്നു വീഡിയോ സോങുമായി ബന്ധപ്പെട്ട് മോഹൻലാൽ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററിൽ ആവേശത്തോടെ കാൽപ്പന്ത് കളിക്കുന്ന മോഹൻലാലിനെ കാണാം.മോഹൻലാൽ പാടി അഭിനയിച്ചിരിക്കുന്ന ഗാനം ഒരുക്കിയത് സംവിധായകൻ ടി. കെ .രാജീവ് കുമാർആണ്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം നൽകുന്നു.