സൗദി അറേബ്യയുടെ കിരീടവകാശിയായ മുഹമ്മദ് ബിൻ സൽമാൻ നവംബറിൽ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോൾ അദ്ദേഹം പാകിസ്താനും സന്ദർശിക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്.

ലോകത്തെ പ്രധാന ശക്തിയായ ഇന്ത്യയെ കൂടെ നിർത്തുക എന്നതാണ് സൗദിയുടെ ലക്ഷ്യം. മാത്രമല്ല, ഇന്ത്യയിൽ വൻകിട നിക്ഷേപത്തിനും സൗദിക്ക് ആലോചനയുണ്ട്. എന്നാൽ ഇന്ത്യയുമായി സൗദി അറേബ്യ അടുക്കുന്നത് പാകിസ്താൻ സംശയത്തോടെയാണ് കാണുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് ഇന്ന് സൗദിയിലെത്തി മുഹമ്മദ് ബിൻ സൽമാനെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്.