
ഇപ്പോൾ പലരിലും സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രായം, ഭക്ഷണം, പാരമ്പര്യം, കഴിക്കുന്ന മരുന്നുകൾ തുടങ്ങിയ പല ഘടകങ്ങളും മുടി കൊഴിച്ചിലിന് കാരണമാകുന്നു. ചിലതിന് ശാശ്വത പരിഹാരം കാണാൻ നമുക്ക് കഴിയില്ലെങ്കിലും, പോഷകക്കുറവ് കാരണമുണ്ടാകുന്ന മുടി കൊഴിച്ചിൽ നമുക്ക് പൂർണമായും മാറ്റാവുന്നതാണ്. ആവശ്യത്തിന് ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. കഴിക്കുന്ന ഭക്ഷണത്തിൽ ശരീരത്തിന് ആവശ്യമായ പോഷകം ഉണ്ടാകേണ്ടത് അനിവാര്യമാണ്. ബയോട്ടിൻ, റൈബോഫ്ലേവിൻ, ഇരുമ്പ്, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, ബയോട്ടിൻ എന്നിവയുടെ അഭാവം കാരണമാണ് പ്രധാനമായും മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. കഷണ്ടിയിലേയ്ക്ക് നയിക്കുന്നതും ഈ പോഷകങ്ങളുടെ കുറവ് തന്നെയാണ്. മുടി കൊഴിച്ചിൽ, കഷണ്ടി തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.
1. ചീര
ഇരുമ്പ്, വിറ്റാമിൻ എ, സി എന്നിവ ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിൽ പൂർണമായും കുറയ്ക്കുന്നതിന് സഹായിക്കുന്നു.
2. അവക്കാഡോ
അവക്കാഡോയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇവയിലെ ആന്റിഓക്സിഡന്റുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്നു.
3. മധുരക്കിഴങ്ങ്
മുടി വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാൽ തന്നെ മുടി കൊഴിച്ചിൽ തടയാൻ മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ സാധിക്കുന്നു.
4. ബെറി
വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും ഉറവിടമാണ് ബെറികൾ. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇവ കഴിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
5. മുട്ട
മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ആവശ്യമായ ബയോട്ടിൻ, പ്രോട്ടീൻ എന്നിവ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ മാറുന്നതിന് ദിവസവും ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്.