pakistan

കാൻബറ: ടി20 ലോകകപ്പിൽ ഇന്നലെ ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തി. ഇന്ത്യയുടെ പരാജയത്തെതുടർന്ന് ഗ്രൂപ്പ് രണ്ടിന്റെ സെമി ഫെെനൽ സാദ്ധ്യതകൾ മാറി മറിഞ്ഞു. ഇന്ത്യ - ദക്ഷിണഫ്രിക്കയെ പരാജയപ്പെടുത്തേണ്ടത് പാകിസ്ഥാന്റെ ആവശ്യമായിരുന്നു. എന്നാൽ ഇന്നലത്തെ കളിയോടെ പാകിസ്ഥാന്റെ പ്രതിക്ഷകൾ അസ്തമിച്ചിരിക്കുന്നു എന്ന് പറയാം.

നെതർലഡ്സിനെതിരെ നേടിയ വിജയത്തിലൂടെ പാകിസ്ഥാൻ ടി20 ലോകകപ്പിന്റെ സെമി ഫെെനലിൽ മത്സരിക്കാൻ ഉള്ള സാദ്ധ്യത ഉയർന്നിയിരുന്നു. എന്നാൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത് പാകിസ്ഥാനാണ് തിരിച്ചടിയായിരിക്കുന്നത്. നിലവിൽ പാകിസ്ഥാന്റെ സെമി സാദ്ധ്യതകൾ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഗ്രൂപ്പ് രണ്ടിൽ മൂന്ന് മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഇന്ത്യക്ക് നാല് പോയിന്റുകളുണ്ട്. ഇനി ബംഗ്ലാദേശ് , സിംബാബ്‌വെ ടീമുകൾക്കെതിരെയാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ മത്സരങ്ങളിൽ ജയിച്ചാൽ ഇന്ത്യക്ക് സെമിയിലെത്താം. സെമി സാദ്ധ്യത കൂടുതൽ നിലനിർത്തിരിയിക്കുകയാണ് ഇന്ത്യ.

ആദ്യ മത്സരത്തിൽ ഇന്ത്യയോടും, രണ്ടാം മത്സരത്തിൽ സിംബാബ്‌വെയോടും പരാജയം നേരിട്ട പാകിസ്ഥാൻ മൂന്നാമത്തെ കളിയിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തിയിരുന്നു. നിലവിൽ മൂന്ന് മത്സരങ്ങളിലായി രണ്ട് പോയിന്റുകൾ നേടി പട്ടികയിൽ അഞ്ചാമതാണ് പാകിസ്ഥാൻ. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെയുണ്ടായ വിജയത്തിലൂടെ ആകെ മൊത്തം മൂന്ന് കളികളിൽ അഞ്ച് പോയിന്റുകൾ ഉണ്ട്. ഇത് പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ തക‌ർത്തു. ബാക്കിയുള്ള അവസാന രണ്ട് കളികളിൽ വിജയിക്കുകയും ഒപ്പം ഗ്രൂപ്പിലെ മറ്റ് ചില മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് ഇനി സെമി കളിക്കാൻ കഴിയു. പാകിസ്ഥാൻ ഇനി മത്സരിക്കാൻ പോകുന്നത് ശക്തമായ ടീമുകളുടെ ഒപ്പമായതിനാൽ സെമിലെത്താതെ പുറത്താകാനാണ് സാദ്ധ്യത.

ഗ്രൂപ്പ് രണ്ടിലെ നിലവിലെ പോയിന്റ് നില

cricket