
സ്വന്തം വിവാഹം എന്നാണ് നടക്കുന്നതെന്നറിയാൻ പലർക്കും ആഗ്രഹമുണ്ടാകും. എന്നാൽ ഇത് എങ്ങനെയാണ് കണ്ടെത്തേണ്ടതെന്ന കാര്യം പലർക്കും അറിയില്ല. ചിലർ വിവാഹ തീയതി അറിയാൻ ജ്യോത്സ്യൻമാരെ സമീപിക്കാറുണ്ട്. ആരുടെയും സഹായമില്ലാതെ സംഖ്യാശാസ്ത്രം ഉപയോഗിച്ച് നിങ്ങളുടെ വിവാഹ തീയതി കണ്ടുപിടിക്കാം. വിവാഹ തീയതി കണ്ടെത്തുന്നതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒരു മാസത്തിൽ 22ാം തീയതിക്ക് മുമ്പ് ജനിച്ചവരും 22ാം തീയതിക്ക് ശേഷം ജനിച്ചവരും.
22ന് മുമ്പ് ജനിച്ചവർ
22ാം തീയതിക്ക് മുമ്പ് ജനിച്ചവരാണ് നിങ്ങളെങ്കിൽ ജനിച്ച മാസത്തിൽ നിന്ന് മൂന്ന് കുറയ്ക്കുക. ഉദാഹരണത്തിന് നിങ്ങൾ ജൂണിലാണ് ജനിച്ചതെങ്കിൽ 6-3=3. ഈ ഉത്തരത്തോട് ആറ് കൂട്ടുക(3+6=9). ശേഷം 20 എന്ന സംഖ്യയോട് അടുക്കുന്നതുവരെ ആറ് വീതം കൂട്ടുക. 20നോട് അടുത്താൽ രണ്ട് പ്രാവശ്യം മൂന്ന് കൂട്ടുക. ഇപ്പോൾ കിട്ടിയ സംഖ്യകൾ നിങ്ങളുടെ വിവാഹപ്രായത്തെ സൂചിപ്പിക്കുന്നു എന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്.
ഉദാ;- 1998 ഏപ്രിൽ 20ന് ജനിച്ച വ്യക്തിയാണെങ്കിൽ,
ഏപ്രിൽ നാലാം മാസമാണ്; 4-3=1
20 വരുന്നതുവരെ ഉത്തരത്തോട് ആറ് വീതം കൂട്ടുന്നു
1+6= 7
7+6=13
13+6=19
19 ഇരുപതിനോട് അടുത്ത സംഖ്യയായതിനാൽ 3 കൂട്ടുന്നു
19+3=22
22+3=25
ഇതിൽ ഉത്തരങ്ങളായി ലഭിച്ച 7,13 വിവാഹത്തിന് അനുയോജ്യമായ പ്രായമല്ലാത്തതിനാൽ 19, 22,25 എന്നീ പ്രായത്തിൽ നിങ്ങൾ വിവാഹിതരാകുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
22ന് ശേഷം ജനിച്ചവർ
22ാം തീയതിക്ക് ശേഷം ജനിച്ചവരാണെങ്കിൽ നിങ്ങൾ ജനിച്ച മാസത്തോട് രണ്ട് കുറയ്ക്കുക. ശേഷം കിട്ടുന്ന സംഖ്യ 20നോട് അടുക്കുന്നതുവരെ ആറ് കൂട്ടുക. 20നോട് അടുത്താൽ രണ്ട് പ്രാവശ്യം മൂന്ന് കൂട്ടുക.
ഉദാ;- 1992 മാർച്ച് 30ന് ജനിച്ച വ്യക്തിയാണെങ്കിൽ,
മാർച്ച് മൂന്നാം മാസമാണ്: 3-3=0
20 വരുന്നതുവരെ ഉത്തരത്തോട് ആറ് വീതം കൂട്ടുന്നു
0+6=6
6+6=12
12+6=18
18+3=21
21+3=24
18, 21,24 എന്നീ പ്രായത്തിൽ നിങ്ങൾ വിവാഹിതരാകുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.