
ന്യൂഡൽഹി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പാർട്ടി പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തി.കേന്ദ്രകമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. മുൻ സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടർന്നുവന്ന ഒഴിവിലേക്കാണ് എം വി ഗോവിന്ദനെ നിയോഗിച്ചത്. പതിനേഴംഗ പി ബിയിൽ കേരളത്തിൽ നിന്ന് നാലംഗങ്ങളാണ് ഉള്ളത്. പൊളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.