
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ബഡ്സ്, ബി.ആർ.സി സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികൾക്കായി സംഘടിപ്പിച്ച ജില്ലാതല ബഡ്സ് ഫെസ്റ്റിൽ കുളത്തൂർ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒന്നാം സ്ഥാനം നേടി.വിളപ്പിൽ ആനാട് ബഡ്സ് സ്‌കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. അഞ്ച്‌വേദികളിലായി 15 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ടാഗോർ തിയേറ്ററിൽ നടന്ന കലോത്സവം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനംനേടിയവരെ ഡിസംബർ 13,14 തീയതികളായി എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല ബഡ്സ് കലോത്സവത്തിൽ പങ്കെടുപ്പിക്കും. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. ബി. നജീബ് സമ്മാന വിതരണം നിർവഹിച്ചു. ചടങ്ങിൽ മലയിൻകീഴ് ബഡ്സ് സ്ഥാപനത്തിൽ നിന്ന് വിരമിച്ച അദ്ധ്യാപിക ലതയെ ആദരിച്ചു.