a

 ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ

താമരശ്ശേരി: പ്രണയനൈരാശ്യം മൂലം സ്കൂൾ വിദ്യാർത്ഥിയായ 15കാരി ബസ് ജീവനക്കാരനായ കാമുകന്റെ കൈയിൽ മുറിവേൽപ്പിച്ച ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ കോടഞ്ചേരി സ്വദേശി സജിത്തിനെയും(20) കക്കാട് സ്വദേശിയായ വിദ്യാർത്ഥിനിയെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി കാരാടി ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സ്റ്റാൻഡിൽ നിറുത്തിയിട്ടിരുന്ന ബസിൽ കയറിയ പെൺകുട്ടി, തന്നോട് ബസിന്റെ പിറകിലേക്ക് വരാൻ ആവശ്യപ്പെട്ടെന്നും അടുത്തെത്തിയ ഉടൻ ബാഗിൽനിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നുമാണ് യുവാവിന്റെ മൊഴി. കൈയിൽ മുറിവേറ്റതോടെ യുവാവ് നിലവിളിച്ചുകൊണ്ട് ബസിൽ നിന്നിറങ്ങിയോടി. ആളുകളെത്തിയപ്പോഴേക്കും പെൺകുട്ടിയും സ്വയം കൈമുറിച്ചു. ഇരുവരെയും ബസ്ജീവനക്കാരും നാട്ടുകാരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. ആറുമാസമായി പെൺകുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിനോട് ബന്ധത്തിൽനിന്ന് പിന്മാറാനും വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു. ആരും പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് പറഞ്ഞു.