
കോഴിക്കോട്: മുൻ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സ്മരണാർത്ഥം രാംവിലാസ് പാസ്വാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ.എം.എ.യൂസഫലി അർഹനായി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിർദ്ധനർക്ക് കാരുണ്യഹസ്തമാകുന്നതാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എം.മെഹബൂബ് പറഞ്ഞു. ഡിസംബർ 11ന് കോഴിക്കോട് കേസരി ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര കാബിനറ്റ് മന്ത്രി ഡോ.പശുപതി കുമാർ പാരസ് പുരസ്‌കാരം സമർപ്പിക്കും. ചടങ്ങിൽ മാദ്ധ്യമ അവാർഡുകളും വിതരണം ചെയ്യും.