
ഇരിട്ടി: വയറുവേദനയ്ക്ക് ചികിത്സതേടി താലൂക്ക് ആശുപത്രിയിലെത്തിയ 17കാരി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ മലപ്പട്ടം വിളപ്പറമ്പിൽ കൃഷ്ണനെ( 53) പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് പോക്‌സോ നിയമപ്രകാരവും ബലാത്സംഗക്കുറ്റവും ചുമത്തിയാണ് ഉളിക്കൽ സ്റ്റേഷൻ ഓഫീസർ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാവിലെ അമ്മയ്ക്കൊപ്പം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചത്. കുട്ടിയെ പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൃഷ്ണനെ അറസ്റ്റുചെയ്തത്. കുടുംബവുമായുള്ള സൗഹൃദം മുതലെടുത്ത് കൃഷ്ണൻ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.