
മുംബയ്: ട്വന്റി-20 ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകൾക്കും ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരെ അടുത്തമാസം നാട്ടിൽ നടക്കുന്ന ഏകദിന,ട്വന്റി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണേയും ഉൾപ്പെടുത്തി. ട്വന്റി-20യിൽ ഹാർദിക് പാണ്ഡ്യയും ഏകദിനത്തിൽ ശിഖർ ധവാനുമാണ് ക്യാപ്ടൻമാർ. രണ്ട് പരമ്പരകളിലും വൈസ് ക്യാപ്ടനും പ്രധാന വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്. നാല് പരമ്പരകളിലും പന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, കെ.എൽ രാഹുൽ തുടങ്ങിയ സീനിയർ താരങ്ങൾക്ക് ന്യൂസിലൻഡിനെതിരായ പരമ്പരകളിൽ വിശ്രമം നൽകി.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ രോഹിത് ശർമ്മ തന്നെയാണ് നായകൻ. രാഹുലാണ് വൈസ് ക്യാപ്ടൻ. ബംഗ്ലാദേശിനെതിരായ പരമ്പരകളിൽ പരിക്കിൽ നിന്ന് മോചിതനായി രവീന്ദ്ര ജഡേജ തിരിച്ചെത്തും. പരിക്കിന്റെ പിടിയിലായ ജസ്‌പ്രീത് ബുംറയെ പരിഗണിച്ചിട്ടില്ല. ദിനേഷ് കാർത്തിക്കിനെ ഒരു പരമ്പരയിലും ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ടീമുകൾ:
ന്യൂസിലൻഡിനെതിരെ ട്വന്റി-20: ഹാർദിക്, പന്ത്,ഗിൽ,ഇഷാൻ,ഹൂഡ, സൂര്യ,ശ്രേയസ്,സഞ്ജു,സുന്ദർ,ചഹൽ,കുൽദീപ്, അർഷ്ദീപ്,ഹർഷൽ,സിറാജ്, ഭുവനേശ്വർ,ഉമ്രാൻ. ഏകിദനം: ധവാൻ, പന്ത്,ഗിൽ,ഹൂഡ,സൂര്യ,ശ്രേയസ്,സഞ്ജു,സുന്ദർ,ഷർദുൾ,ഷഹബാസ്,ചഹൽ,കുൽദീപ്,അർഷ്ദീപ്,ദീപക്,കുൽദീപ്,ഉമ്രാൻ.
ബംഗ്ലാദേശിനെതിരായ ഏകദിനം: രോഹിത്,രാഹുൽ,ധവാൻ,വിരാട്,രജത്,ശഅരേയസ്,ത്രിപതി,പന്ത്,ഇഷാൻ,ജഡേജ, അക്ഷർ,ഷർദുൾ, ഷമി,സിറാജ്,ദീപക്,യഷ്. ടെസ്റ്റ്: രോഹിത്, രാഹുൽ,ഗിൽ,പുജാര,വിരാട്, ശ്രേയസ്, പന്ത്,ഭരത്,അശ്വിൻ, ജഡേജ, അക്ഷർ, കുൽദീപ്, ഷർദുൾ, ഷമി,സിറാജ്,ഉമേഷ്.