ff

വിറ്റാമിൻ സപ്ലിമെന്റുകളെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. ക്ഷീണവും തളർച്ചയും മാറ്റുന്ന അത്ഭുതമായി ഇവയെ കാണുന്നതുകൊണ്ടു തന്നെ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പലരും ഇവ വാങ്ങി കഴിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ വിറ്റാമിൻ കുറവ് പരിഹരിക്കുന്നതിനുള്ള പരിഹാരം മാത്രമാണിവ എന്ന കാര്യം മറക്കരുത്.

പരമാവധി ആരോഗ്യകരമായ ഭക്ഷണം കഴിച്ച് വിറ്റാമിൻ അപര്യാപ്‌ത പരിഹരിക്കാൻ ശ്രമിക്കണം. മത്സ്യം, മാംസം, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയിൽ നമുക്കാവശ്യമായ എല്ലാ ജീവകങ്ങളുമുണ്ട്. ചെറുപ്പത്തിലേ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവർക്ക് വിറ്റാമിനുകളുടെ അപര്യാപ്തത ഉണ്ടാവില്ല. പ്രതിരോധശേഷിക്കുള്ള എളുപ്പവഴിയല്ല വിറ്റാമിൻ സപ്ലിമെന്റുകളെന്ന് പ്രത്യേകം ഓർക്കണം. വിറ്റാമിനുകൾ അധികമായാലും അപകടമുണ്ടാകും. അതിനാൽ ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം മാത്രം വിറ്റാമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കാവൂ.