salary-account

ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന സേവനങ്ങൾക്ക് അധിഷ്ഠിതമായി വിവിധ തരത്തിലുള്ള അക്കൗണ്ട് ഓപ്ഷനുകൾ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഒരു അക്കൗണ്ട് വകഭേദമായി തന്നെയാണ് പലരും സാലറി അക്കൗണ്ടുകളെ വിലയിരുത്തുന്നത്. അതിനാൽ തന്നെ ശമ്പളത്തുക ലഭിക്കുന്ന സാലറി അക്കൗണ്ടിനെ ഒരു സെക്കന്ററി അക്കൗണ്ട് എന്ന നിലയിലാണ് പലരും കണക്കാക്കുന്നത്. എന്നാൽ നിരവധി ഇളവുകളും നേട്ടങ്ങളും സാലറി അക്കൗണ്ട് വഴി ഉപഭോക്താവിന് സ്വന്താമാക്കാവുന്നതാണ്.

ഒരു മിനിമം ബാലൻസ് അക്കൗണ്ട് പോലെയാണ് സാലറി അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത് എന്നതാണ് പ്രഥമമായ നേട്ടം. അത് കൊണ്ട് തന്നെ നിശ്ചിത തുക ഒരിക്കലും അക്കൗണ്ട് ഉടമയ്ക്ക് നിലനിർത്തേണ്ടതായി വരുന്നില്ല. അതിനോടൊപ്പം തന്നെ അക്കൗണ്ടിലെ തുക മുഴുവനായും പിൻവലിച്ചാലും പിഴയീടാക്കും എന്ന ഭയവും ഉപഭോക്താവിന് ഒഴിവാക്കാം.

20 ലക്ഷം രൂപയുടെ പേഴ്‌സണൽ ആക്‌സിഡന്റ് കവറേജ് സാലറി അക്കൗണ്ട് ഉപഭോക്താവിന് ലഭിക്കും .അക്കൗണ്ട് ഉടമ മരണപ്പെടുന്ന സാഹചര്യമുണ്ടായാൽ നോമിനിയ്ക്കായിരിക്കും ഈ തുക ലഭിക്കുക. പേഴ്‌സണൽ ലോണുകൾ, ഹോം, വെഹിക്കിൾ എജ്യുക്കേഷൻ ലോണുകൾ എന്നിവയ്ക്ക് സാലറി അക്കൗണ്ടുകാർക്ക് മുൻഗണന ലഭിക്കും. കൂടാതെ സാലറി അക്കൗണ്ട് ഉപഭോക്താവിന് അതേ ബാങ്കിലെ ലോക്കർ സൗകര്യത്തിന് 25% ഇളവും ലഭിക്കുന്നതായിരിക്കും.

പരിധിയില്ലാത്ത ട്രാൻസാക്ഷനുകളും സാലറി അക്കൗണ്ടുകളുടെ ഗുണമാണ്. സേവിംഗ്സ് അക്കൗണ്ടുകളിൽ മാസം നിശ്ചിത എടിഎം ഇടപാടുകൾക്ക് ശേഷം അധിക ട്രാൻസാക്ഷൻ ഫീസ് നൽകേണ്ടതായുണ്ട്. എന്നാൽ സാലറി അക്കൗണ്ട് ഉടമകൾക്ക് ഈ പരിധിയില്ലാതെ തന്നെ സേവനങ്ങൾ ആസ്വദിക്കാവുന്നതാണ്. കൂടാതെ ഡ്രാഫ്റ്റ്, മൾട്ടി സിറ്റി ചെക്ക്, എസ്എംഎസ് അലേർട്ട്, എൻഎഫ്ടി, ആർടിജിഎസ് ഇടപാട്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഓൺലൈൻ ഫണ്ട് ട്രാൻസ്ഫർ എന്നീ സേവനങ്ങളും സൗജന്യമായി തന്നെ ലഭിക്കുന്നതാണ്.


.