gg

വീടിന്റെ വാതിലിന് ഏത് നിറം നൽകുന്നതാണ് നിങ്ങൾക്ക് ഇഷ്ടം. ഇഷ്ടമുള്ള നിറം നൽകാം എന്നായിരിക്കും നിങ്ങളുടെ ഉത്തരം. എന്നാൽ ചില രാജ്യങ്ങളിൽ ഇതിന് ചില ചട്ടങ്ങളൊക്കെയുണ്ട്. ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിൽ മരട് ഫ്ലാറ്റ് പൊളിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങൾ ഓർക്കുക. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് സ്കോട്ട്ലാൻഡിലെ എഡ്വിൻബർഗ് സ്വദേശിയായ മിറാൻഡ് ഡിക്സൺ. തനിക്ക് ഇഷ്ടപ്പെട്ട പിങ്ക് നിറത്തിൽ വാതിൽ പെയിന്റ് ചെയ്തതിനെ തുടർന്നാണ് ഇവർ പുലിവാല് പിടിച്ചത്. മിറാൻഡയ്ക്കും സന്ദർശകർക്കും വാതിലിന്റെ നിറം ഐശ്വര്യമായി തോന്നിയെങ്കിലും വാതിന്റെ നിറം മാറ്റണമെന്ന ആവശ്യവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. വെളുത്ത നിറം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. നിർദ്ദേേശം പാലിച്ചില്ലെങ്കിൽ 2000 പൗണ്ട് പീഴയായി അടക്കുകയം വേണം.

എന്നാൽ ഇതേ പ്രദേശത്തു തന്നെ ചുവപ്പ് അടക്കമുള്ള നിറങ്ങളിൽ വാതിലുകൾ പെയിന്റ് ചെയ്തിരിക്കുന്ന ധാരാളം വീടുകളുണ്ട് എന്നാണ് മിറാൻഡ പറയുന്നത്. ജോർജിയൻ ശൈലിക്ക് ചേരുന്ന നിറം ഉപയോഗിച്ചാണ് താൻ വാതിൽ അലങ്കരിച്ചിരിക്കുന്നത്. തന്നോനോടുള്ള വൈരാഗ്യം മൂലമാണ് ഇത്തരമൊരു പരാതി ഉയർന്നു വന്നതെന്നും ഇവർ പറയുന്നു. എന്തായാലും കൗൺസിലിന്റെ നിർദേശം പാലിച്ച് പിങ്ക് നിറം നീക്കം ചെയ്യാനും പകരം കടും ചുവപ്പുനിറം പെയിന്റ് ചെയ്യാനുമാണ് മിറാൻഡയുടെ തീരുമാനം.

അതേസമയം വാതിലിന്റെ പിങ്ക് നിറം സ്ഥലത്തിന്റെ ചരിത്ര പശ്ചാത്തലത്തിനും വീടിന്റെ ആകൃതിക്കും യോജിക്കുന്നതല്ല എന്നതാണ് കൗൺസിലിന്റെ വിശദീകരണം.