
തൃശ്ശൂർ: ഒന്നരലക്ഷം രൂപ വായ്‌പയെടുത്ത കുടുംബത്തിന്റെ വീട് സഹകരണ ബാങ്ക് ജപ്തി ചെയ്തു. തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ എടുത്ത കുടുംബത്തിന്റെ വീടാണ് ജപ്തി ചെയ്തത്. ജപ്തിയെ തുടർന്ന് അമ്മയും മക്കളും പെരുവഴിയിലായി. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിൽക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതർ വീട് പൂട്ടി പോയത്.