lady

പാലക്കാട്: വിവാഹപിറ്റേന്ന് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനി സ്വദേശി പഴനി സ്വാമിയുടെ മകളായ നന്ദിനി(21) ആണ് ദുരുഹ സാഹചര്യത്തിൽ മരിച്ചത്. ഞായറാഴ്‌ച പൊള‌ളാച്ചി കളിയാപുരം സ്വദേശിയുമായി പെൺകുട്ടിയുടെ വിവാഹം നടന്നിരുന്നു. എന്നാൽ തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായി.

പ്രദേശത്ത് പെൺകുട്ടിയ്‌ക്കായുള‌ള തിരച്ചിൽ നടത്തി ഒടുവിലാണ് ഏഴുമണിയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണമടക്കം വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.