
തിരൂർ: അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന തുഞ്ചൻ കലോത്സവത്തിന് ചലച്ചിത്രനടൻ വി.കെ. ശ്രീരാമൻ തിരിതെളിച്ചതോടെ തുടക്കമായി. അക്ഷരം കൊണ്ട് മാത്രം ജീവിതത്തെ പൊലിപ്പിച്ചെടുക്കാൻ സാധിക്കില്ലെന്നും അതിനേക്കാൾ ഓരോരുത്തരുടെയും അനുഭവങ്ങൾ ഇതിൽ പ്രധാനമാണെന്നും ശ്രീരാമൻ അഭിപ്രായപ്പെട്ടു. അറിവില്ലാത്തവരാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ഉള്ളത്. അക്ഷരം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അക്ഷരം മാത്രം അറിഞ്ഞാൽ പോരാ, വിവേകം കൂടി കാണിക്കണം. അക്ഷരം മനുഷ്യനെ സ്നേഹിക്കുകയും വിവേകി ആക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.ടി. വാസുദേവൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം. എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ, പി. കൃഷ്ണൻ കുട്ടി എന്നിവർ പ്രസംഗിച്ചു. അക്ഷരശുദ്ധി മത്സര വിജയികൾക്ക് എം. ടി വാസുദേവൻ നായർ സമ്മാനദാനം നടത്തി. ര