
മഞ്ചേരി : മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണത്തിന് മഞ്ചേരിയിൽ ഉജ്ജ്വല തുടക്കം. വി.പി ഹാളിലും പരിസരത്തും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കെ.എൻ. എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി പ്രചാരണോദ്ഘാടനം നിർവഹിച്ചു. 'നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ 29, 30, 31 2023 ജനുവരി1 തിയതികളിൽ കോഴിക്കോട് വച്ചാണ് മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം. കെ എൻ എം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിച്ചു.
സമ്മേളന ഫണ്ട് ഉദ്ഘാടനം വ്യവസായ പ്രമുഖൻ വി.കെ. സക്കരിയ ദുബൈ നിർവഹിച്ചു.കെ.എൻ.എം വൈസ് പ്രസിഡന്റുമാരായ പി.പി. ഉണ്ണീൻ കുട്ടി മൗലവി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രൊഫ. എൻ.വി. അബ്ദുറഹ്മാൻ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, അഡ്വ.സഫറുള്ള ,ഡോ.ഹുസൈൻ മടവൂർ, എ. അസ്ഗറലി, ഹനീഫ് കായക്കൊടി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി പ്രസംഗിച്ചു.
,അഹ്മദ് അനസ് മൗലവി. ഷെരീഫ് മേലേതിൽ, ഷാഹിദ് മുസ്ലിം ഫാറൂക്വി, യൂസുഫലി സ്വലാഹി പ്രസംഗിച്ചു.
കെ. പി. അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.സ്.എസ് ചെയര്മാന് പി.വി.അബ്ദുള്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിനു കീഴിലെ എ. ടി. ഡി. സി യാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്.