
നിലമ്പൂർ :കേരള രാഷ്ട്രീയത്തിൽ സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്സയ്യിദ് ജിഫ്രി മുത്തകോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ആര്യാടന്റെ വസതി സന്ദർശിച്ച് കുടുംബാംഗങ്ങളെ തങ്ങൾ ആശ്വസിപ്പിച്ചു.
കെ.ടി കുഞ്ഞുമാൻ ഹാജി , നാസർ ഫൈസി കൂടത്തായി , സലീം എടക്കര , കെ.ടി കുഞ്ഞൻ ചുങ്കത്തറ, കെ.കെ.എം അമാനുള്ള ദാരിമി, ഉബൈദ് ആനപ്പാറ എന്നിവരും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു