
കോട്ടക്കൽ : സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സുപ്രധാന പങ്കു വഹിച്ച നാടകമെന്ന കലയുടെ സമഗ്രമായ പുരോഗതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനാവശ്യമായ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടക കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാദ്ധ്യക്ഷ ബുഷ്റ ഷബീർ അദ്ധ്യക്ഷത വഹിച്ചു. കെ. പദ്മനാഭൻ , ഡോ. ശശിധരൻ ക്ലാരി, കോട്ടയ്ക്കൽ മുരളി, പ്രവീൺ കോട്ടയ്ക്കൽ എന്നിവർ സംസാരിച്ചു.