d

പെരിന്തൽമണ്ണ: പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അങ്ങാടിപ്പുറം പോളി ക്വാട്ടേഴ്സിന് സമീപം മെയിൻ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. മങ്കട മേലേ അരിപ്രയിലെ മാംബ്ര വീട്ടിൽ അൻസാഫിനെയാണ്(22) ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇയാൾ എസ്.ഡി.പി.ഐ പ്രവർത്തകനാണെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും ഇൻസ്‌പെക്ടർ അറിയിച്ചു. സംഭവശേഷം ബൈക്കിന്റെ നമ്പർ മറച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.