
പെരിന്തൽമണ്ണ: മഹിളാ അസോസിയേഷൻ ഏലംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായി സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. ഏലംകുളം സർവിസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം യോഗാദ്ധ്യാപികയും മഹിളാ അസോസിയേഷൻ പട്ടാമ്പി ഏരിയ കമ്മിറ്റിയംഗവുമായ സി.കെ സത്യഭാമ നിർവഹിച്ചു.കെ. ആയിഷ അദ്ധ്യക്ഷത വഹിച്ചു. അനിത പള്ളത്ത്, കെ. വിജയലക്ഷ്മി, സ്വപ്ന സുബ്രഹ്മണ്യൻ, സി. സാവിത്രി,കെ. തങ്കമണി, എൻ.പി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.