
മലപ്പുറം. സമസ്ത പ്രവാസി സെൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ അവശതയനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാനായുള്ള 'തആവുൻ' പദ്ധതിയും മദ്രസാ പഠനത്തോടൊപ്പം പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ പ്രവാസികളുടെ മക്കൾക്ക് സംഘടനയുടെ സ്ഥാപക കൺവീനറായിരുന്ന കാളാവ് സെയ്തലവി മുസ്ലിയാരുടെ പേരിൽ സ്കോളർഷിപ്പ് പദ്ധതിയും നടപ്പിലാക്കും. ഒക്ടോബർ 30 നകം മഴുവൻ മണ്ഡലങ്ങളിലും സമ്പൂർണ്ണ പ്രവാസി സംഗമം സംഘടിപ്പിക്കും.  ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് അബ്ദു റഷീദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു.