ffff

തേഞ്ഞിപ്പലം: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 52-ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 2 ദിവസങ്ങളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ടിന് അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വി.പി. കാസിം പതാക ഉയർത്തും. ജില്ലയിലെ 1,400ഓളം അത്‌ലറ്റുകൾ മാറ്റുരയ്ക്കും. അണ്ടർ 14, അണ്ടർ16, അണ്ടർ18, അണ്ടർ 20 കാറ്റഗറികളിലായി 125ഓളം മത്സര ഇനങ്ങളാണ് നടക്കുക.